തീരദേശ, മലയോര ഹൈവേ നിര്‍മാണം വേഗത്തിലാക്കും. ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഖഡ്കരിയെ വീണ്ടും കണ്ട് സഹായം അഭ്യര്‍ഥിക്കും. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ തന്നെ ഗുണനിലവാരം പരിശോധിക്കാന്‍ വിദേശരാജ്യങ്ങളിലെപ്പോലെ മൊബൈല്‍ വാഹനം ഏർപ്പെടുത്തും
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുളള പച്ചമാംസം കടിച്ചുതിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി ഭാര്യയ്‌ക്കൊപ്പമുളള ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
പതിരായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും അബ്ദു റഹ്മാന്‍ കല്ലായി നടത്തിയിരുന്നു. റിയാസിന്‍റെത് കല്യാണമല്ലെന്നും വ്യഭിചാരമാണെന്നും ഇത് തുറന്ന് പറയാന്‍ നട്ടെല്ലുണ്ടാകണം എന്നുമാണ് അബ്ദു റഹിമാന്‍ പറഞ്ഞത്. അതോടൊപ്പം,
മുന്‍ ഡി വൈ എഫ് ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ? വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നല്ലെട്ട് നാം ഉപയോഗിക്കണം എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പറഞ്ഞത്.